Posts

കോവിഡ് കാലത്ത് ആയുര്‍വേദസമൂഹം എന്തു ചെയ്യുന്നു

Image
കോവിഡ് കാലത്ത് ആയുര്‍വേദസമൂഹം എന്തു ചെയ്യുന്നു ഡോ. രാജേഷ് നീലമന, ഡോ. നജ്മ മോള്‍ കെ.   ലോകത്ത് കോവിഡ് – 19 ബാധിച്ച ഇന്നലെ വരെ മരണപ്പെട്ടത് നാല്പത് ലക്ഷത്തോളം ആളുകളാണ്. ഇതിൽ നാല് ലക്ഷത്തോളം ആളുകള്‍   ഇന്ത്യക്കാരാണ്. വേണ്ട യഥാര്‍ത്ഥ ചികിത്സ കിട്ടാതെ, ഓക്സിജന്‍ കിട്ടാതെ, ആശുപത്രികളില്ലാതെ, വേണ്ടത്ര ഡോക്ടര്‍മാരില്ലാതെ മരിച്ച ധാരാളം പേരും ഇതിൽപ്പെടുന്നു. ആരോഗ്യരംഗത്ത് ഇനിയും ആസൂത്രണവും മുന്നൊരുക്കങ്ങളും വേണമെന്നതിലേക്കാണ് ഈ അവസ്ഥ വിരല്‍ ചൂണ്ടുന്നത്.   കേരളത്തിലെ ആരോഗ്യ മേഖലയാകട്ടെ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി, വളരെ ഉയര്‍ന്ന നിലവാരം പുലർത്തി വരുന്നു. പല ആരോഗ്യ സൂചികകളിലും നമ്മുടെ സ്കോര്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നവയാണ്.   കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന സാംക്രമിക രോഗങ്ങളും ജീവിത ശൈലീ രോഗങ്ങളും മാനസിക രോഗങ്ങളും മാനസിക വൈകല്യങ്ങളുമെല്ലാം ആ ഒരു ഉന്നത അവസ്ഥയ്ക്ക് നിരന്തരം ഭീഷണി ആയിക്കൊണ്ടേയിരിക്കുന്നുവെങ്കിലും അവയെല്ലാം അഭിമാനകരമാം വിധം നേരിട്ടു കൊണ്ട് ഇന്ത്യയുടെ തന്നെ അഭിമാനമായി തുടരുന്ന സംസ്ഥാനമാണ് കേരളം. താഴെത്തട്ട് വരെ എത്തുന്ന ആരോഗ്യ സംവിധാനങ്ങളും കേന്ദ്ര സര

Alternative to grow bags - Fight against plastics

Image
What a simple idea! Will make a great impact... Let's do the simple things, which we can....  # 4abetterworld